Jared Kushner, Melania Trump advise Trump to accept election loss



വീണ്ടും പ്രസിഡന്റാകാനുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു എന്നത് ഇപ്പോഴും ട്രംപിന് ബോധ്യമായിട്ടില്ല എന്ന വാര്‍ത്തകള്‍ വരുന്നതിനിടെ. തെരഞ്ഞെടുപ്പിലെ പരാജയം ഡൊണാല്‍ഡ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മരുമകന്‍ ജെറാഡ് കുഷ്നര്‍ രംഗത്ത് എന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവും പ്രസിഡന്റെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവുമാണ് ജെറാര്‍ഡ് കുഷ്നര്‍. ട്രംപിനെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ വിജയിച്ചതായ അവകാശവാദം വ്യാജമാണെന്നും താനാണ് യാഥാര്‍ത്ഥ വിജയി എന്നുമാണ് ട്രംപ് ഇപ്പോഴും അവകാശപ്പെടുന്നത്. ഇന്നലെ പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രസിഡന്റ് സ്ഥാനത്തിന് ആവശ്യമായ ഭൂരിപക്ഷം ഇലക്ട്രറല്‍ വോട്ടുകള്‍ ട്രംപിന്റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ നേടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് തൊട്ട് മുന്‍പ് ‘ഞാന്‍ വലിയ രീതിയില്‍ വിജയിച്ചു’ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

source